വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും ആരാധ്യയായ വനിത പുരസ്‌കാരം ഇത്തവണ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ സ്വന്തമാക്കി. മുന്‍ പ്രസിഡന്റ് സ്ഥാനാർത്ഥിയും സ്‌റ്റേറ്റ് സെക്രട്ടറിയും ബിൻ ക്ലിന്റന്റെ ഭാര്യയുമായ ഹിലരി ക്ലിന്റണ്‍ 17 വര്‍ഷത്തോളം കുത്തകയായി വച്ച പദവിയാണ് മുൻ പ്രഥമ വനിത കൂടിയായ മിഷേൽ നേടിയെടുത്തത്. 
 
ഗ്യാലപ് നടത്തിയ വാര്‍ഷിക പൊതുജനാഭിപ്രായ പോളിങ്ങിൽ ഹിലരി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടോക് ഷോ താരമായ ഒപ്ര വിന്‍ഫ്രെ ആണ് രണ്ടാമത്. എലിസബസത്ത് രാജ്ഞി ആദ്യ പത്തില്‍ ഇടംപിടിച്ചു. 50ാം തവണയാണ് രാജ്ഞി ഈ സ്ഥാനത്ത് തുടരുന്നതെന്ന് ഗ്യാലപ് പറയുന്നു.    
 
അമേരിക്കയിലെ ഏറ്റവും ആരാധ്യനായ പുരുഷന്മാരുടെ പട്ടികയില്‍ 11ാം വര്‍ഷവും മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാലാം വര്‍ഷവും രണ്ടാം സ്ഥാനം നിലനിർത്തി. 
 
ഗ്യാലപ് നടത്തിയ പോളിങ്ങിൽ 1,025 പേരാണ് ലോകത്തെ ഏറ്റവും ആരാധ്യരായ സ്ത്രീ-പുരുഷന്മാരെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തത്. 1946 മുതൽ ഗ്യാലപ് പോളിങ് ഏർപ്പെടുത്തി വരുകയാണ്. 1976 ൽ പോളിങ് ഉണ്ടായിരുന്നില്ല.