താലൂക്ക് ഓഫിസിൽ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു
തിരുവനന്തപുരം: കാട്ടാക്കടയിൽ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ അമ്മ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കാട്ടാക്കടയിൽ എൽ.ഐ.സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഡ്രൈവർ ആയി ജോലി നോക്കുന്ന കാഞ്ഞിരംകുളം നെല്ലിക്കാകുഴി അശ്വതി ഭവനിൽ വിക്രമൻ ആണ് പിടിയിലായത്. കാട്ടാക്കട താലൂക്ക് ഓഫിസിൽ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട അമ്മ ബഹളം വച്ചതോടെ നാട്ടുകാർ വിക്രമനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. അമ്മയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം കാട്ടാക്കട പോലീസ് കേസെടുത്തു
