തെലങ്കാനയിലെ നിസാംപേട്ടില്‍ നിന്നാണ് ടി. ഗുരുവപ്പയെന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ടിആർഎസ് പ്രവർത്തകനാണെന്നാണ് സൂചന 

ഹൈദരാബാദ്: വിചിത്രമായ ആത്മഹത്യാകുറിപ്പെഴുതി വച്ച ശേഷം തെലങ്കാനയില്‍ നാല്‍പത്തിയൊന്നുകാരന്‍ തൂങ്ങിമരിച്ചു. നിസാംപേട്ടില്‍ നിന്നാണ് ടി. ഗുരുവപ്പയെന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. 

തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) പ്രവര്‍ത്തകനാണ് മരിച്ച ഗുരുവപ്പയെന്നാണ് സൂചന. ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിനെ വീണ്ടും തെലങ്കാന മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുരുവപ്പ ആത്മഹത്യാകുറിപ്പ് എഴുതിയിരിക്കുന്നത്. 

ടിആര്‍എസ് എംഎല്‍എയായ കെ.പി വിവേകാനന്ദയെ വീണ്ടും എംഎല്‍എയായി തെരഞ്ഞെടുക്കണമെന്നും ഇയാള്‍ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. നേരത്തേ തെലങ്കാന വിഭജന സമയത്തും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.