വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
ഷിംല: ഇന്ത്യന് വ്യോമസേനയുടെ യുദ്ധവിമാനം ഹിമാചല് പ്രദേശില് തകര്ന്ന് വീണ് പൈലറ്റ് മരിച്ചു. ഹിമാചലിലെ കാങ്ക്ര ജില്ലയിലാണ് എ എംഐജി യുദ്ധ വിമാനം തകര്ന്ന് വീണത്. ഉച്ചയ്ക്ക് 1.21 നായിരുന്നു അപകടം. പഞ്ചാബിലെ പത്താന്കോട്ടില്നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം.

അപകടത്തിന്റെ കാരണം കണ്ടെത്താന് അധികൃതര് അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് മാസത്തിനുള്ളില് അപകടത്തില്പ്പെടുന്ന രണ്ടാമത്തെ യുദ്ധവിമാനമാണ് ഇത്. ജൂണില് ഗുജറാത്തിലെ കച്ചില് ഇന്ത്യന് വ്യോമസേനയുടെ ജാഗ്വര് പോര് വിമാനം അപകടത്തില്പ്പെട്ടിരുന്നു.
