ഒരു സംഘം വീട് കയറി ആക്രമിക്കുകയായിരുന്നു

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം. തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടില്‍ കേറി ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. ബംഗാള്‍ സ്വദേശികളായ സ്‌കിതിഷ് മണ്ഡല്‍(25) ജയന്ത് റായ്(25) എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപ്രവേശിപ്പിച്ചു.

ഏഴ് വര്‍ഷമായി കേരളത്തില്‍ പെയിന്റിംഗ് ജോലി ചെയ്ത് ജീവിക്കുന്നവരാണ് ഇരുവരും. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രകോപനമൊന്നും ഇല്ലാതെയാണ് അവര്‍ തങ്ങളെ മര്‍ദ്ദിച്ചതെന്ന് തൊഴിലാളികള്‍ ആരോപിച്ചു.