തിരുവനന്തപുരം ശ്രീവരാഹത്ത് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി മർദിച്ചതായി പരാതി. രാത്രി ഒൻപതു മണിയോടെയാണ് സംഭവം.
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീവരാഹത്ത് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി മർദിച്ചതായി പരാതി. രാത്രി ഒൻപതു മണിയോടെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിയാൾ. പരിക്ക് ഗുരുതരമല്ല.
ബൈക്ക് മോഷിച്ച ഉടൻ ഇയാൾ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പിടികൂടി. ഇയാൾക്ക് എതിരെ മോഷണക്കുറ്റത്തിന് കേസ് എടുത്തെന്നും ഫോർട്ട് പൊലീസ് അറിയിച്ചു.
