ജമ്മു കശ്‍മീരിലെ അനന്ത്നാഗില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് ജവാന്മാ‍ര്‍ കൊല്ലപ്പെട്ടു. നാല് ബിഎസ്എഫുകാര്‍ക്ക് പരുക്കേറ്റു. പട്രോളിംഗിനിടെ ബിജ്ബെഹറയില്‍ വച്ചാണ് തീവ്രവാദികളുടെ ആക്രമണമുണ്ടായത്. മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ആക്രമണം നടത്തിയവര്‍ക്കാര്‍ തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു. ബിഎസ്എഫ് മേധാവിയോട് ബിജ്‍ബെഹറയിലേക്ക് പോയി സ്ഥിതി വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.