പ്രദേശത്തെ ഒരു വിടീനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ശ്രീനഗര്: ഛത്തബല് മേഖലയില് മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ലഷ്കറെ തയിബ ഭീകരരാണ് കൊല്ലപ്പെട്ട മൂന്ന് പേരും. പ്രദേശത്തെ ഒരു വിടീനുള്ളില് ഭീകരര് ഒളിച്ചിരിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില് തെരച്ചില് നടത്തിയ സൈന്യത്തിന് നേരെ ഭീകരര് വെടിയുതിര്ക്കുകയായിരുന്നു.
ഏറ്റുമുട്ടലില് മൂന്ന് സൈനികര്ക്ക് പരിക്കേറ്റു. അതേസമയം തെക്കന് കശ്മീരില് പലയിടങ്ങളിലും സൈന്യത്തിന് നേരെ കല്ലേറുണ്ടായി. പോലീസുമായുണ്ടായ സംഘര്ഷത്തില് ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് കശ്മീരില് ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു. നാല് ദിവസം മുമ്പ് പുല്വാമയില് ഹിസ്ബുള് മുജാഹിദീന് കമാന്ഡര് സമീര് ടൈഗറേയും മറ്റൊരു ഭീകരനേയും സൈന്യം വധിച്ചിരുന്നു.
