സംസ്ഥാനം കടുത്ത പാൽ ക്ഷാമത്തിലേക്ക്. വരള്‍ച്ച രൂക്ഷമാകുന്നതോടെ പശുക്കളെ വളർത്താൻ നിവർത്തിയില്ലാതെ ക്ഷീരകർഷകൻ തൊഴിൽ ഉപേക്ഷിക്കുകയാണ്. ഇപ്പോള്‍ പ്രതിദിനം പാൽ സംഭരണത്തിൽ 55000 ലിറ്ററിന്റെ കുറവാണ് മിൽമക്ക് മാത്രമുള്ളത്. കന്നുകാലിൽ വളർത്തലിൽ നിന്നും കർഷകന പിൻമാറുന്നതോടെ കടുത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങുന്നത്.
തിരുവനന്തപുരത്ത് കുന്നത്തുകാലിലെ ക്ഷീരകര്‍ഷകൻ സുനിൽ എട്ടു പശുക്കളുള്ള ചെറിയ ഫാമിൽ നിന്ന് പ്രതിദിനം വിൽപന നടത്തിയിരുന്നത് 85 ലിറ്റര്‍ പാല്‍. പക്ഷെ വേനൽ കടുത്തതോടെ ഇപ്പോൾ തന്നെ 15 ലിറ്റര്‍ കുറഞ്ഞു. പച്ചപ്പുല്ല് കിട്ടാനില്ല. കിണറ്റിലും തോട്ടിലും വെളളമില്ല. ഒരു നേരമെങ്കിലും കാലിയെ കുളിപ്പിക്കണമെങ്കിൽ അകലെയുള്ള കുളത്തിൽ കൊണ്ടുപോകണം. പരിപാലനം താളം തെറ്റിയതോടെയാണ് പാലിൽ ക്രമാതീതമായ കുറവുണ്ടായത്.
ഇതേ അനുഭവമാണ് സംസ്ഥാനത്തെ മിക്ക ക്ഷീരകർഷകർക്കും. ക്ഷീരസഹകണ സംഘങ്ങളിൽ സംഭരണം കുറഞ്ഞുതുടങ്ങി. മിൽമ്മയുടെ കണക്കുകളിൽ തന്നെ ഇത് വ്യക്തമാണ്. പ്രതിദിനം മിൽമ സംഭരിക്കുന്നത് 11. 27 ലക്ഷം ലിറ്റര്‍. വിൽപ്പനയ്‍ക്കു വേണ്ടത് 13ലക്ഷം ലിറ്ററും. ബാക്കി പാൽ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് വരുത്തുന്നത്. വേനൽകടുത്തോടെ സംഭരണം 10.71 ലക്ഷം ലിറ്ററായി കുറഞ്ഞു. അതായത് 55000 ലിറ്ററിന്റെ കുറവ്. അടുത്തമാസം ഇത് 8.7 ലക്ഷം ലിറ്ററായി കുറമെന്നാണ് സൂചന. അതേ സമയം വിൽപ്പന 20000 ലിറ്റർ കൂടി. സ്ഥിതി തുടർന്നാൽ ക്ഷീരക്ഷർഷനും ആ മേഖലയും വൻ പ്രതിസന്ധിയിലാകും.
കേരളത്തിൽ മാത്രമല്ല വരള്‍ച്ച രൂക്ഷമാകുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ക്ഷീരകർഷകന്രെ ദീവിതം ദുരത്തിലേക്ക് പോവുകയാണ്.
