തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ ധാരണയായി. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഇത് സംബന്ധ്ചിച് മില്‍മ നല്‍കിയ ശുപാര്‍ശയ്‌ക്ക് മന്ത്രിതല ചര്‍ച്ചയില്‍ അനുമതി ലഭിച്ചു. ക്ഷീര കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടം നികത്താനാണ് വില വര്‍ദ്ധിപ്പിക്കുന്നത്. കൂട്ടുന്ന നാല് രൂപയില്‍ 3.35 രൂപ കര്‍ഷകന് നല്‍കാനാണ് ധാരണ. ഇത് സംബന്ധിച്ച അന്തിമതീരുമാനം അല്‍പസമയത്തിനകം ചേരുന്ന മില്‍മ ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലുണ്ടാവും.