ക്ഷീര കർഷകരുടെ ആയിരത്തോളം സഹകരണസംഘങ്ങൾ സംസ്ഥാനത്തുണ്ട്. അന്നന്ന് ലഭിക്കുന്ന പാൽ സംഘങ്ങളെ ഏൽപിച്ച കണക്ക് നൽകുകയാണ് കർഷകർ ചെയ്യുന്നത്. ഏഴ് ദിവസം കൂടുന്പോൾ നൽകിയ പാലിന്റെ അളവനുസരിച്ച് പണം കർഷകർക്ക് അതാത് സംഘങ്ങൾ വിതരണം ചെയ്യും. ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം സൊസൈറ്റികളുടെ അക്കൗണ്ടുകൾ സമീപത്തുള്ള സഹകരണ ബാങ്കുകളിലാണ്.
നോട്ട് പിൻവലfക്കൽ പ്രതിസന്ധി സഹകരണ ബാങ്കുകളിലെ വിനിമയത്തെ ബാധിച്ചതോടെ സൊസൈറ്റികൾക്ക് പണം ലഭിക്കാതായി. മാസത്തിൽ മൂന്ന് തവണയായിട്ടാണ്, മിൽമ സൊസൈറ്റികളിൽ നിന്ന് ശേഖരിക്കുന്ന പാലിന് പണം നൽകുന്നത്. അതും എസ്ബിടിയുടെ ശാഖകൾ മുഖാന്തരവും. ബാങ്കുകളിൽ നിയന്ത്രണം വന്നതോടെ ഈ പണം പിൻവലിക്കലും പ്രയാസത്തിലായി.
ക്ഷീരകർകരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സൊസൈറ്റികളുടെ അക്കൗണ്ടിന് നിയന്ത്രണം ബാധകമാക്കരുതെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്
