ഭരണം പിടിച്ചെടുത്തെന്ന് സൈന്യവും ഇല്ലെന്ന് ഭരണകൂടവും അവകാശപ്പെടുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും എല്ലാ വിമാനത്താവളങ്ങളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തെരുവുകളില്‍ സൈനികരുടെ സാന്നിദ്ധ്യമുണ്ടെന്നും യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തലങ്ങും വിലങ്ങും പറക്കുകയാണെന്നും ജനങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഔദ്ദ്യോഗിക ടെലിവിഷന്‍ ചാനലും സൈന്യം പിടിച്ചെടുത്തതായി വിവരമുണ്ട്. പ്രസിഡന്റ് റജബ് ത്വയ്യബ് അര്‍ദുഗാന്‍ സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ട്. ഭരണാഘടന അനുശാസിക്കുന്ന ഭരണക്രമവും സമാധാനവും മനുഷ്യാവകാശവും ഉറപ്പുവരുത്തുന്നതിനായി തങ്ങള്‍ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തെന്നാണ് സൈന്യം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
