ഗൾഫ് രാജ്യങ്ങൾക്കു പെട്രോൾ എന്ന പോലെ ആണ് കേരളത്തിന് ധാതുക്കളെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ, പരിസ്ഥിതിക്കു ദോഷം ഉണ്ടാക്കാതെ ഖനനം ആകാം എന്നാണ് ആലപ്പാട്ടെ സർക്കാർ നയം
തിരുവനന്തപുരം:ഗൾഫ് രാജ്യങ്ങൾക്കു പെട്രോൾ എന്ന പോലെ ആണ് കേരളത്തിന് ധാതുക്കളെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ, പരിസ്ഥിതിക്കു ദോഷം ഉണ്ടാക്കാതെ ഖനനം ആകാം എന്നാണ് ആലപ്പാട്ടെ സർക്കാർ നയം. ഖനനം മൽസ്യ സമ്പത്തിനു ദോഷം ഉണ്ടാക്കില്ല എന്ന വിദഗ്‌ധ സമിതി റിപ്പോർട്ട് ഉണ്ട്. തീരശോഷണം വിദഗ്‌ധ സമിതി പഠിക്കുകയാണെന്നും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് കിട്ടുമെന്നും ഇപി ജയരാജൻ പറഞ്ഞു
ആലപ്പാട്ടെ ജനങ്ങൾ ഖനനത്തെ അംഗീകരിച്ചതാണെന്നും നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ ഇപി ജയരാജൻ പറഞ്ഞു.ആയിരകണക്കിന് ആളുകൾക്ക് ജോലി കൊടുക്കുന്ന വ്യവസായത്തെ എന്തിനാണ് എതിർക്കുന്നതെന്തിനെന്നാണ് മന്ത്രി ചോദിക്കുന്നത്. സമരത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ഇപി ജയരാജൻ ആവര്‍ത്തിച്ചു,
