കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ശശികുമാറിന്‍റെ വാടാനപ്പള്ളി പൊക്കുളങ്ങരയിലെ വീട്ടില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയതായിരുന്നു മന്ത്രി എസി മൊയ്തീന്‍. ശശികുമാറിന്‍റെ ബന്ധുക്കളുമായും നാട്ടുകാരുമായും സംസാരിച്ചശേഷം പുറത്തിറങ്ങിയ മന്തി പൊലീസ് നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു. ശശികുമാര്‍ വധവുമായി ബന്ധപ്പെട്ട് ഏഴ് ബിജെപി പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരല്ല യഥാര്‍ഥ പ്രതികളെന്നാണ് സിപിഎം നിലപാട്. ഇതു പറഞ്ഞാണ് സിഐയെ മന്ത്രി ശാസിച്ചത്

കേസില്‍ അറസ്റ്റിലായിരുന്നവര്‍ സിപിഎം പ്രവര്‍ത്തകരായിരുന്നെന്നും പിന്നീട് ബിജെപിയില്‍ ചേര്‍ന്നതിനെച്ചൊല്ലിയുള്ള വൈരാഗ്യവും തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും വലപ്പാട് സിഐ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.