ഈ വര്‍ഷത്തെ ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തുമെന്ന് മന്ത്രി എകെ ബാലന്‍. ഖജനാവിന് ബാധ്യത ഇല്ലാത്ത വിധമാണ് മേള നടക്കുക.  സമഗ്ര സമ്പാവനയ്ക്കുള്ള അവാർഡ് ഇക്കുറി ഉണ്ടാവില്ല.

തിരുവനന്തപുരം: ഈ വര്‍ഷത്തെ ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തുമെന്ന് മന്ത്രി എകെ ബാലന്‍. ഖജനാവിന് ബാധ്യത ഇല്ലാത്ത വിധമാണ് മേള നടക്കുക. സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ഇക്കുറി ഉണ്ടാവില്ല. മേളയുടെ ജൂറി അംഗങ്ങൾ ദക്ഷിണേന്ത്യയിൽ നിന്ന് തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

മുകേഷിനെതിരായ ആരോപണത്തിന്റെ വിശദാംശങ്ങൾ തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. പരാതി വന്നാൽ സർക്കാർ അന്വേഷിക്കും, നടപടിയെടുക്കും. ഇതുവരെയുള്ള സർക്കാരിന്റെ സമീപനം അതാണ്.

ശബരിമല പ്രശ്നം മുൻനിർത്തി സർക്കാരിനെ അട്ടിമറിക്കാമെന്ന് ആരും കരുതേണ്ട. വിശ്വാസികൾ തന്നെ സമരത്തെ എതിർക്കും. ശബരിമല സമരത്തോടെ കോൺഗ്രസിനെ ബിജെപി വിഴുങ്ങുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.