കാസര്‍ഗോഡ്: കസബ സിനിമയുമായി ബന്ധപ്പെട്ട് നടി പാര്‍വ്വതി നടത്തിയ അഭിപ്രായ പ്രകടനം വിവാദമാക്കേണ്ടതില്ലെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സ്വന്തം നിലപാട് പറയാന്‍ നടിക്ക് സ്വാതന്ത്യമുണ്ട്. തിരുവനന്തപുരം ചിത്രാജ്ഞലിയില്‍ ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള തീരുമാനവും വിവാദമാക്കരുത്. സ്ഥലപരിമിതി കാരണമാണ് ചിത്രാഞ്ഞലി തെരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. സൈബര്‍ വ്യക്തിഹത്യക്കെതിരെ പാര്‍വ്വതി നല്‍കിയ പരാതി അനുസരിച്ച് ഇന്നലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ പേരെ വൈകാതെ പിടികൂടുമെന്ന് പൊലീസ് നല്‍കുന്ന സൂചന.