മൂന്നാര്‍ : കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റത്തില്‍ ആറ് മാസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ജനങ്ങളെ ഇളക്കി വിട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കാനാണ് കയ്യേറ്റക്കാര്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി. 

ദേവികുളം സബ്കളക്ടറോട് കയ്യേറ്റം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും മന്ത്രി മൂന്നാറില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും തെറ്റ് ചെയ്‌തെന്ന് വ്യക്തമായാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.