''തമ്പുരാട്ടി, എവിടത്തെ തമ്പുരാട്ടിയാണ്. തിരുവിതാംകൂര്‍ മഹാറാണി എന്നൊരു പദവിയില്ല. രാജകുടുംബവും ഇല്ല, രാജവാഴ്ച എന്നോ അവസാനിച്ചതാണ്''
ആലപ്പുഴ: ശബരിമല വിഷയത്തില്‍ രാജകുടുംബത്തിനും പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിനുമെതിരെ ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരൻ. പുറക്കാട് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മന്ത്രി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
''തമ്പുരാട്ടി, എവിടത്തെ തമ്പുരാട്ടിയാണ്. തിരുവിതാംകൂര്‍ മഹാറാണി എന്നൊരു പദവിയില്ല. രാജകുടുംബവും ഇല്ല, രാജവാഴ്ച എന്നോ അവസാനിച്ചതാണ്''- മന്ത്രി പറഞ്ഞു. പന്തളം കൊട്ടാരം നിര്‍ഹാവക സംഘം പ്രസിഡന്‍റ് ശശികുമാര്‍ വര്‍മ്മ മുന്‍ എസ്എഫ്ഐക്കാരനാണെന്നും അന്ന് പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നയാള്‍ ഇപ്പോള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുകയാണെന്നും ജി.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയുമായി ബന്ധപ്പെട്ട് നേരത്തെ വ്യക്തമാക്കിയ നിലപാടില്‍ മന്ത്രി ഉറച്ചുനിന്നു. പോകാന്‍ താല്‍പര്യമില്ലാത്തവര്‍ ശബരിമലയില്‍ പോകേണ്ടെന്നും ഇതിനെച്ചൊല്ലി ബഹളമുണ്ടാക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.
