തിരുവനന്തപുരം: ചെക്‌പോസ്റ്റുകളില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി മോട്ടോര്‍ വാഹന വകുപ്പ് മയപ്പെടുത്തിയതില്‍ ധനമന്ത്രിക്ക് അതൃപ്തി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വാണിജ്യ നികുതി ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങിയതിന് സസ്‌പെന്റ് ചെയ്തപ്പോള്‍ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സ്ഥലം മാറ്റത്തിലൊതുക്കിയതാണ് അതൃപ്തിക്ക് കാരണം.