ബ്രക്സിറ്റ് വലിയൊരു അബദ്ധമാണെന്ന് പ്രഖ്യാപിച്ച ജോ ജോൺസൺ രാജ്യത്ത് വീണ്ടും ഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു

ലണ്ടന്‍: ബ്രക്സിറ്റുമായി ബന്ധപ്പെട്ട് യുകെ മന്ത്രി സഭയിൽ വീണ്ടും രാജി. ഗതാഗത മന്ത്രി ജോ ജോൺസൺ ആണ് അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് രാജിവച്ചത്. ബ്രക്സിറ്റ് വലിയൊരു അബദ്ധമാണെന്ന് പ്രഖ്യാപിച്ച ജോ ജോൺസൺ രാജ്യത്ത് വീണ്ടും ഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. രാജ്യം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും ജോൺസൺ അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാറിന് പാലിക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു. ബ്രക്സിറ്റുമായി ബന്ധപ്പെട്ട് നേരത്തെ രാജി വച്ച വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണിന്‍റെ സഹോദരനാണ് ജോ ജോൺസൺ. ബ്രക്സിറ്റിന്‍റെ 95 ശതമാനം നടപടികളും പൂർത്തിയായെന്ന് നേരത്തെ പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കിയിരുന്നു.