അമ്മക്കെതിരെ വിമര്‍ശനവുമായി സാമൂഹ്യനീതി വകുപ്പ് മന്ത്രി രാജിവച്ച നടിമാ‌ർക്കാണ് തന്റെ പിന്തുണ
തിരുവനന്തപുരം: താരസംഘടനയായ അമ്മക്കെതിരെ വിമര്ശനവുമായി സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ. അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മനസറിയാനും കൂടെ നിൽക്കാനും കഴിയാത്തവർക്ക് സാംസ്കാരിക പ്രവർത്തകരാവാൻ അവകാശമില്ലെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അമ്മയിൽ നിന്ന് രാജിവച്ച നടിമാർക്കാണ് തന്റെ പിന്തുണ. മലയാള സിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്ത പ്രവൃത്തികളാണ് പുറത്തുവന്നിരിക്കുന്നത്. അമ്മയിൽ നിന്ന് പുറത്തുവന്ന സഹോദരിമാർക്ക് ഒപ്പം സാംസ്കാരിക കേരളം നിലകൊള്ളുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കുറിച്ചു.
