മലപ്പുറത്ത് ദേശീയപാത വിരുദ്ധ സമരം നടത്തുന്നത് പുറത്തുനിന്നുള്ളവര്‍: മന്ത്രി

First Published 25, Mar 2018, 4:40 PM IST
Minister kt jaleel on national highway strike
Highlights
  • ദേശീയപാത വിരുദ്ധ സമരം നടത്തുന്നത് പുറത്തുനിന്നുള്ളവര്‍: മന്ത്രി


മലപ്പുറം: ദേശീയ പാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തു നിന്നും വരുന്നവരാണെന്ന് മന്ത്രി കെ.ടി.ജലീൽ.  കഷ്ട്ടവും നഷ്ടവുമില്ലാത്തെ  ലോകത്ത് ഒരു നേട്ടവും ഉണ്ടായിട്ടില്ല.
ഭൂമി നഷ്ടപെടുന്നവർക്ക് പരമാവധി നഷ്ടപരിഹാരം കിട്ടാൻ മുൻകൈയ്യെടുക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു. അന്യരുടെ ഭൂമിയിൽ കടന്നു കയറുന്നത് ശരിയല്ലെന്നും  സർവേയുടെ പേരിലുള്ള ഇത്തരം
കടന്നുകയറ്റങ്ങൾ അതിക്രമമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സര്‍വേ നിര്‍ത്തിവക്കണമെന്നാവശ്യപെട്ട് ആക്ഷൻകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂവുടമകള്‍ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ദേശീയപാത കടന്നുപോകുന്ന പഞ്ചായത്ത് ഓഫീസുകള്‍ ഉപരോധിച്ചുള്ള സമരത്തിനു പിന്നാലെയായിരുന്നു ആക്ഷൻ കമ്മിറ്റിയുടെ മാര്‍ച്ച്.വരും ദിവസങ്ങളിലും സര്‍വേക്കെതിരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാവശ്യപെട്ട് ജനപ്രതിനിധികളുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി പറഞ്ഞു.

ഇതിനിടെ സമരക്കാര്‍ക്ക് പിന്തുണയുമായി മുസ്ലീം ലീഗ് രംഗത്തെത്തി സര്‍വേയുടെ പേരിലുള്ള അതിക്രമം അംഗീകരിക്കാനാവില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. എതിര്‍പ്പിനിടയിലും സര്‍വേ മലപ്പുറത്ത് പുരോഗമിക്കുന്നുണ്ട്. തിങ്കളാഴ്ച്ചയോടെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സര്‍വേനടപടികള്‍ക്കായി എത്തും.

loader