മലപ്പുറം: അമ്മ വാര്‍ത്ത സമ്മേളനത്തിനിടെ നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ച നടന്‍ മുകേഷിനെ അനുകൂലിച്ച് മന്ത്രി കെ. ടി ജലീല്‍. മുകേഷ് ശബ്ദം ഉയര്‍ത്തി സംസാരിക്കുക മാത്രമാണ് ചെയ്തത്. നടിക്കെതിരായ അതിക്രമം ചര്‍ച്ച് ചെയ്യാത്ത അമ്മയുടെ നടപടി തെറ്റാണെന്നും ജലീല്‍ മലപ്പുറത്തു പറഞ്ഞു.