ലോറി സമരം ആറ് ദിവസമായി തുടരുന്നതിനാൽ വിലക്കയറ്റവും, അവശ്യ വസ്തുക്കൾക്ക് ക്ഷാമവും നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രി ലോറിയുടമകളുമായി ചർച്ച നടത്തിയത്.

തിരുവനന്തപുരം: ചരക്കു ലോറി സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ലോറി ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ നാലെണ്ണം കേന്ദ്ര സർക്കാരിന്റെ നയം അനുസരിച്ച് മാറ്റം വരുത്തേണ്ടതാണ്.

അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് ലോറി ഉടമ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. ലോറി സമരം ആറ് ദിവസമായി തുടരുന്നതിനാൽ വിലക്കയറ്റവും, അവശ്യ വസ്തുക്കൾക്ക് ക്ഷാമവും നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രി ലോറിയുടമകളുമായി ചർച്ച നടത്തിയത്.