സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണിയുടെ ഉറപ്പ്. പ്രതിസന്ധി മറികടക്കാന്‍ പുറമെ നിന്ന് വൈദ്യുതി വാങ്ങുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഏത് സാഹചര്യത്തിലും പവര്‍കട്ട് ഒഴിവാക്കുകയാണ് സര്‍ക്കാറിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും കാഴ്ചപ്പാട്. മഴയില്ലാത്തതിനാല്‍ ഡാമുകളില്‍ വെള്ള കുറവാണ്. അതുകൊണ്ടുതന്നെ വൈദ്യുതി ഉല്‍പാദനം കുറയും. പുറമെനിന്ന് വൈദ്യുതി കൊണ്ടുവന്ന് ഇത് പരിഹരിക്കുമെന്നും അതിനുള്ള നടപടികള്‍ കെ.എസ്.ഇ.ബി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.