കല്‍പ്പറ്റ: സര്‍ക്കാരിന്റെ സൗജന്യ മരുന്നു പദ്ധതികളോന്നും നിര്‍ത്തി വെക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. സുകൃതം പദ്ധതിയില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കാനുള്ള കുടിശിക നിലവില്‍ ലഭിച്ചിരിക്കുന്ന 29 കോടിയില്‍ നല്‍കും. സര്‍വീസ് കോര്‍പറേഷന്‍ ടെന്നീസ് ക്ലബീല്‍ അംഗത്വം നേടിയതില്‍ അപാകതയുണ്ടോ എന്ന് അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വയനാട്ടില്‍ പറഞ്ഞു.