കസ്തൂരി രംഗന്‍ അന്തിമ വിജ്ഞാപനം ഇറക്കുന്ന കാര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധൻ പറഞ്ഞു. മാറ്റങ്ങളോടെ കരട് വിജ്ഞാപനം ഇറക്കാൻ പരിസ്ഥിതി മന്ത്രാലയം നടപടികൾ പൂര്‍ത്തിയാക്കിയിരുന്നു. ഇക്കാര്യത്തിൽ തുടര്‍നടപടികൾ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ദില്ലി: കസ്തൂരി രംഗന്‍ അന്തിമ വിജ്ഞാപനം ഇറക്കുന്ന കാര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധൻ പറഞ്ഞു. മാറ്റങ്ങളോടെ കരട് വിജ്ഞാപനം ഇറക്കാൻ പരിസ്ഥിതി മന്ത്രാലയം നടപടികൾ പൂര്‍ത്തിയാക്കിയിരുന്നു. ഇക്കാര്യത്തിൽ തുടര്‍നടപടികൾ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
കസ്തൂരി രംഗന്‍ ശുപാര്‍ശകളിൽ മാറ്റം വരുത്താനായി മൂന്ന് തവണ ഇറക്കിയ കരട് വിജ്ഞാപനത്തിന്‍റേയും കാലാവധി തീര്‍ന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങളോടെയുള്ള നാലാമത്തെ കരട് വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയത്. എന്നാൽ 2017ലെ കരട് വിജ്ഞാപനത്തിൽ മാറ്റം വരുത്താനാകില്ലെന്ന ഹരിത ട്രൈബ്യൂണലിന്‍റെ വിധിയുടെ പശ്ചാതലത്തിൽ പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തിന്‍റെ ഉപദേശം തേടിയിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുമാത്രമെ കസ്തൂരി രംഗന്‍ അന്തിമ വിജ്ഞാപനം ഇറക്കൂവെന്ന് പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധൻ പറഞ്ഞു.
കേന്ദ്രം കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പ് നൽകാത്തതാണ് കേരളത്തിൽ പ്രളയത്തിന്‍റെ ആഘാതം കൂട്ടിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പ് സംസ്ഥാനത്തിന് നൽകിയിരുന്നു. ഈ ഘട്ടത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
