പാകിസ്ഥാനില്‍ ആദ്യമായി ഭരണത്തില്‍ എത്തിയ ഇമ്രാന്‍ ഖാന്‍ ഭരണപരിഷ്കാര നടപടികളില്‍ക്കൂടി ജനപ്രീതി നേടുന്നു എന്ന സര്‍വേ വന്ന ദിവസം തന്നെയാണ് മന്ത്രിയുടെ ഉറക്കവും വൈറലായത്.

ഇസ്‌ളാമാബാദ്: ഓഫീസിലിരുന്ന് ഉറങ്ങുന്നതിന്റെ ഫോട്ടോ വൈറലായതോടെ പാകിസ്താന്‍ വനിതാമന്ത്രിക്ക് ട്രോള്‍ പെരുമഴ. ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീന്‍ മസാരിക്കാണ് ഉറക്കം വിനയായത്‌.ഷിറീന്‍ ഓഫീസിലിരുന്ന് ഉറങ്ങുന്ന ഫോട്ടോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൊട്ടുപിന്നാലെ പാകിസ്താനില്‍നിന്നുള്ള ട്വിറ്റര്‍ ഉപയോക്താക്കള്‍ ട്രോളുകളുമെത്തി. ഷിറീനെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ളവയാണ് അധികം ട്രോളുകളും. പാകിസ്ഥാനില്‍ ആദ്യമായി ഭരണത്തില്‍ എത്തിയ ഇമ്രാന്‍ ഖാന്‍ ഭരണപരിഷ്കാര നടപടികളില്‍ക്കൂടി ജനപ്രീതി നേടുന്നു എന്ന സര്‍വേ വന്ന ദിവസം തന്നെയാണ് മന്ത്രിയുടെ ഉറക്കവും വൈറലായത്.