നിതിന്റെ രക്ഷിതാക്കൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അവസരമൊരുക്കുമെന്ന് മന്ത്രി നിതിന്റെ വീട് സന്ദർശിച്ച സമയത്ത് അറിയിച്ചിരുന്നു. എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: നിതിൻ രാജിന്റെ കുടുംബത്തൊടൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തെ ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്നും ആരോപണങ്ങൾ അന്വേഷിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു. നിതിന്റെ രക്ഷിതാക്കൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അവസരമൊരുക്കുമെന്ന് മന്ത്രി നിതിന്റെ വീട് സന്ദർശിച്ച സമയത്ത് അറിയിച്ചിരുന്നു. എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇൻ്റേണൽ മാർക്ക് വച്ചാണ് അധ്യാപകർ വിദ്യാർത്ഥികളെഭീഷണിപ്പെടുത്തുന്നത്. പുതിയ സർക്കാർ ഇക്കാര്യം പരിശോധിക്കണം. പരീക്ഷ സമ്പ്രദായം പരിഷ്‌കരിക്കുമ്പോൾ ഒരു വ്യക്തിക്ക് നൽകാൻ കഴിയുന്നതിന്ന് അപ്പുറം ഇൻ്റേണൽ മാർക്ക് എന്തു ചെയ്യണമെന്ന് ആലോചിക്കണം. ഒരു അധ്യാപകനോ കുട്ടികളോ മരണവീട്ടിൽവന്നിട്ടില്ലെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

