ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി

കോട്ടയം: ഒരു കാരണവശാലും ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാൻ അനുവദിക്കുകയില്ലന്ന് കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ. ചില വ്യവസായികൾ ചേർന്ന് കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തി ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാനുള്ള നീക്കം നടത്തുകയാണ്. 

കേന്ദ്ര ഗവൺമെന്റിനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും എന്തു വില കൊടുത്തും ഇത് തടയുമെന്നും സുനിൽകുമാർ കോട്ടയം കൂരാലിയിൽ പറഞ്ഞു. റബ്ബറിന്റെ പ്രൊഡക്ഷ്ൻ ഇൻസന്റീവ് 150 രൂപയിൽ നിന്ന് 200 രൂപയാക്കണം അതിന് കേന്ദ്രത്തിന്റെ സഹായം കിട്ടണമെന്നതാണ് നമ്മുടെ ഒന്നാമത്തെ ആവശ്യം. ആ ആവശ്യം കേന്ദ്ര ഗവൺമെന്റ് തത്വത്തിൽ അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.