എല്ലാവരും ചേര്‍ന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും മറ്റു മന്ത്രിമാരുടേയും ഭാര്യമാര്‍ തങ്ങളുടെ ഒരു മാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.
മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മന്ത്രിമാരായ എ.കെ. ബാലന്റെ ഭാര്യ ഡോ. ജമീല, ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ എസ്. സുലേഖ, സി. രവീന്ദ്രനാഥിന്റെ ഭാര്യ വിജയം എം.കെ, കെ. രാജുവിന്റെ ഭാര്യ ബി. ഷീബ, എ.കെ. ശശീന്ദ്രന്റെ ഭാര്യ എന്‍.ടി. അനിതകൃഷ്ണന്‍ എന്നിവരാണ് തങ്ങളുടെ പെന്‍ഷന്‍ തുക സംഭാവനയായി നല്‍കിയത്. എല്ലാവരും ചേര്‍ന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
