ബറേലി:  സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. അഞ്ച് ദിവസം മുന്‍പ് ഉത്തര്‍പ്രദേശിലെ  ബറേലിയിലെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. പാമ്പു കടിയേറ്റതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയ ഉടനെ ജീവനക്കാര്‍ കുട്ടിക്ക് മയങ്ങുന്നതിനുളള കുത്തിവയ്പ് നല്‍കിയ ശേഷമായിരുന്നു പീഡനം. ഇതിനു ശേഷം കൈകളും കാലുകളും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് പെണ്‍കുട്ടി ബന്ധുക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന്, പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.  

പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ച് ആശുപത്രി ജീവനക്കാര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലീനിങ്ങ് ജോലിയിലുള്ള നാലുപേരും ഹോസ്പിറ്റല്‍ ജീവനക്കാരനുമായ ഒരാളെയുമാണ് പൊലീസ് തിരയുന്നത്. പീഡനവിവരം പുറത്തറിഞ്ഞതോടെ ഇവര്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു.