ഇളയച്ഛന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്നാണ് 16 വയസ്സുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇയച്ഛന്‍ രാജേഷാണ് ആശുപത്രിയില്‍ കൊണ്ടുപോയി കുട്ടിയുടെ ഗര്‍ഭഛിഗ്രം നടത്തിയത്. ഇതിനുശേഷമായിരുന്നു പെണ്‍കുട്ടി സ്വന്തം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. 16കാരിയായ പെണ്‍കുട്ടിക്ക് 19 വയസ്സാണ് പ്രായമെന്നും സ്വന്തം ഭാര്യയാണെന്നും രാജേഷ് ആശുപത്രി അധികൃതരെ തെറ്റിദ്ധിരിപ്പിച്ചു. ഇതിന് പെണ്‍കുട്ടിയുടെ അമ്മ ഷൈനിയും ബന്ധുവായി ലേഖയും കൂട്ടുനിന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സ്‌ത്രീകളുടെ പങ്ക് വ്യക്തമായത്. 

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ വിട്ടില്‍വെച്ച് ചില മരുന്നുകള്‍ നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു. രക്തസ്രാവുമുണ്ടായപ്പോള്‍ രാജേഷ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിന് സഹായം നല്‍കിയത് പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവായ സ്‌ത്രീയുമാണെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നതിനാല്‍ രാജേഷിനെ ആശുപത്രി അധകൃതര്‍ക്ക് സംശയമുണ്ടായില്ല. ഇളയച്ഛന്റെ പീഡനത്തിന് ഇരയായാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നും ആത്മഹത്യയിലേക്ക് നയിച്ചതെന്നും രണ്ടു സ്‌ത്രീകള്‍ക്ക് അറിവുണ്ടായിട്ടും ഇത് പൊലീസില്‍ നിന്നും മറച്ചുവെച്ചുവെന്നും പോത്തന്‍കോട് സി.ഐ ഷാജി പറഞ്ഞു. പല പ്രാവശ്യം മൊഴിയെടുത്തിട്ടും ഇക്കാര്യം സ്‌ത്രീകള്‍ പൊലീസിനോട് പറഞ്ഞില്ല. പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം സ്ഥിരീകരിച്ച ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും രാജേഷിനെ ഒരാഴ്ചമുമ്പ് അറസ്റ്റ് ചെയ്തതും.