പതിനാറുകാരിയെ കൂട്ട ബലാത്സംഘം ചെയ്തു പ്രതികള്‍ക്ക് ഏത്തമിടിലും പണവും പിഴയായി നല്‍കി കേസൊതുക്കാന്‍ ശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ തീയിട്ട് കൊന്നു

റാഞ്ചി: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീയിട്ട് കൊന്ന സംഭവത്തില്‍ 16 പ്രതികള്‍ പിടിയില്‍. ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലാണ് ക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ 16 പേരാണ് പിടിയിലായത്. നാല് പേര്‍ ഒളിവിലാണ്.

കഴിഞ്ഞ വ്യാഴാഴ്ചആണ് ക്രൂര പീഡനം നടന്നത്. വീട്ടിലുള്ളവര്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയം നാല് പേര്‍ അതിക്രമിച്ച് കയറി 16 കാരിയെ തട്ടികൊണ്ട് പോയെന്നാണ് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയ പരാതി. ബല്താസംഗത്തിന് ശേഷം കുട്ടിയെ പ്രതികള്‍ ഉപേക്ഷിച്ചു. കുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറം ലോകം അറിഞ്‍ത്.

വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് വില്ലേജ് കൗണ്‍സിലില്‍ പരാതി നല്‍കി. എന്നാല്‍ കുറ്റവാളികളെകൊണ്ട് 100 തവണ ഏത്തമിടീപ്പിച്ച് 50000 രൂപയം നല്‍കി പ്രശ്നമൊതുക്കാനാണ് വില്ലേജ് കൗണ്‍സില്‍ തീരുമാനിച്ചത്. ഒത്ത് തീര്‍പ്പിന് വഴങ്ങാതായതോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം പെണ്‍കുട്ടിയെ രക്ഷിതാക്കളുടെ മുന്നിലിട്ട് തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.