യുപിയില്‍ തെരുവ്‌ നായകളുടെ ആക്രമണത്തെ തുടര്‍ന്ന്‌ പെണ്‍കുട്ടി മരിച്ചു യുപിയില്‍ തെരുവ്‌ നായ്‌ക്കളുടെ ശല്യം കൂടി വരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഉത്തര്പ്രദേശില് ഒരു കൂട്ടം തെരുവ് നായകളുടെ ആക്രമണത്തെ തുടര്ന്ന് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടി മരിച്ചു.ക്രൂരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഗാസിയബാദിലെ മോദിനഗറിലാണ് സംഭവം.
യുപിയില് തെരുവ് നായ്ക്കളുടെ ശല്യം കൂടി വരുന്നതായി നാട്ടുകാര് പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനിടെയില് 3000 പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. എന്നാല് ഇതുമായി ബന്ധപ്പെട്ട് അധികൃതര് നടപടിയെടുത്തില്ലെന്ന് നാട്ടുകാര് പറയുന്നു.
ഉത്തര് പ്രദേശിലെ സീതാപ്പൂരില് തെരുവ് നായ കടിച്ച് 14 കുട്ടികളുടെ ജീവനാണ് അടുത്തിടെ നഷ്ടമായത്. തെരുവ് നായ്ക്കളുടെ ഭീഷണി കാരണം നാട്ടുകാരുടെ കൈയ്യില് എപ്പോഴും വടിയും കല്ലുമുണ്ടാകും. ആക്രമിക്കുന്ന നായ്ക്കളെ പിടികൂടാന് ഒരു സംഘത്തെ നാട്ടുകാര് നിയോഗിച്ചിട്ടുണ്ട്.
