ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വുവ ജില്ലയിൽ എട്ടുവയസുള്ള നാടോടി പെൺകുട്ടി ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ഹീരാനഗർ സ്റ്റേഷനിലെ എസ്പിഒ ഖുജരിയ (28) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ സജീവമായി പങ്കെടുത്തയാളാണ് ഖുജരിയ.
കാണാതായി ഒരാഴ്ചയ്ക്കു ശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. പെൺകുട്ടി ക്രൂരപീഡനത്തിനിരയായിരുന്നു. ജനുവരി പത്താം തീയതി രസാന ഗ്രാമത്തിൽനിന്നാണ് പെൺകുട്ടിയെ കാണാതായത്. ഒരാഴ്ചയ്ക്കു ശേഷം കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഖുജരിയയും പ്രായപൂർത്തിയാവാത്ത കൗമാരക്കാരനും ചേർന്നാണ് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയത്.
