സംശയാസ്പദമായ സാഹചര്യത്തിൽ രാത്രിയിൽ എറണാകുളം ബസ്സ് സ്റ്റാൻഡിൽ കണ്ട പെൺകുട്ടിയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചിരുന്നു. തുടർന്ന് കുട്ടിയെ ചൈൽഡ് ലെൻ പ്രവർത്തകർക്ക് കൈമാറി.  ഇവർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

കൊച്ചി: കൊച്ചി മുനമ്പത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഫെയ്സ്ബുക്കു വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് സുഹൃത്തുക്കൾ പീഡിപ്പിച്ചത്.
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളത്തു നിന്നും മുനമ്പത്ത് എത്തിച്ചാണ് ഇവർ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുനമ്പം പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശികളായ വിബി, സാം ആൻറണി എന്നിവരാണ് അറസ്റ്റിലായത്. പ്രണയം നടിച്ചാണ് ഇരുവരും ചേർന്ന് പെൺകുട്ടിയെ മുനന്പത്ത് എത്തിച്ചത്. ഇവരുടെ സുഹൃത്തിൻറെ വീട്ടിൽ വച്ചും പള്ളിപ്പുറം പള്ളിക്ക് സമീപം കിടന്നിരുന്ന മത്സ്യബന്ധന ബോട്ടിൽ വച്ചുമായിരുന്നു പീഡനം. 

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം, എറണാകുളം സ്വദേശികളായ ചിലർ കൂടി സംഘത്തിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംശയാസ്പദമായ സാഹചര്യത്തിൽ രാത്രിയിൽ എറണാകുളം ബസ്സ് സ്റ്റാൻഡിൽ കണ്ട പെൺകുട്ടിയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചിരുന്നു. തുടർന്ന് കുട്ടിയെ ചൈൽഡ് ലെൻ പ്രവർത്തകർക്ക് കൈമാറി. ഇവർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. കസ്റ്റഡിയിലെടുക്കുന്പോൾ ഒന്നാം പ്രതി വിബിയുടെ കൈവശം കഞ്ചാവ് ഉണ്ടായിരുന്നു. ഇതിന് പ്രത്യേകം കേസ്സെടുത്തിട്ടുണ്ട്.