അട്ടപ്പാടിയിൽ ആദിവാസിപെൺകുട്ടിയെ പീഡിപ്പിച്ചു 12 പേർ പിടിയില്‍
പാലക്കാട്: അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 12 പേർ കസ്റ്റഡിയിൽ. അയൽവാസിയായ സ്ത്രീ കുട്ടിയെ കൊണ്ടു പോയി ഇടപാടുകാർക്ക് നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മെയ് 19 നാണ് വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്.
അയൽവാസിയായ സ്ത്രീക്കൊപ്പം പുതൂരിൽ ഉൽസവത്തിനു പോയതാണ് കുട്ടി. പെൺകുട്ടിയുടെ ബന്ധുക്കൾ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശനെ വിവരമറിയിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ കണ്ടെത്താൻ പൊലീസ് പരിശോധന നടത്തിയത്. ഒഴിഞ്ഞ പ്രദേശത്തും കാട്ടിലും എത്തിച്ച് ഇടനിലക്കാരിയായ സ്ത്രീ കുട്ടിയെ പലർക്കും കാഴ്ചവക്കുകയായിരുന്നു
കസ്റ്റഡിയിലായ 12 ൽ പത്ത് പേരും ആദിവാസികളാണ്. 20 കാരിയായ അയൽവാസി ഇടനിലക്കാരിയാണ് ഒന്നാം പ്രതി. വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളവർ. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും
