പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു പീഡനത്തിന് ശേഷം തീ കൊളുത്തി പെണ്‍കുട്ടിയുടെ നില ഗുരുതരം

ജാര്‍ഖണ്ഡ്: ജാർഖണ്ഡിൽ വീണ്ടും പെൺകുട്ടിയെ കൂട്ടബാത്സംഗം ചെയ്തു. റാഞ്ചിക്ക് സമീപം പാക്കൂർ ജില്ലയിലാണ് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. എഴുപത് ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ദിവസങ്ങള്‍ക്ക് മുന്നെ ചത്ര ജില്ലയില്‍ സമാനമായ സംഭവം നടന്നിരുന്നു. പീഡനത്തിന് ശേഷം നാട്ടുകൂട്ടത്തിന്‍റെ അധ്യക്ഷതയില്‍ ഒത്ത് തീര്‍പ്പിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ കയറി വലിച്ചിറക്കിയ അക്രമി സംഘം തീ വച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.