രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ ശരീരം കണ്ടെത്തിയത്. പൊലിസ് നടത്തിയ പരിശോധനയില്‍ നോട്ട് പുസ്തകത്തില്‍ നിന്നും ഹെഡ്മാസ്റ്റര് ലൈംഗിക ചൂഷണം ചെയ്തതടക്കമുള്ള വിവരങ്ങള്‍ ലഭിച്ചു. മറ്റൊരു കുട്ടികൂടി പീഡനവിവരം വെളിപ്പെടുത്തിയിട്ടുണ്ട്.
ഭുവനേശ്വർ: ഒഡീഷില്‍ ഹെഡ്മാസ്റ്ററുടെ ലൈംഗിക പീഡനത്തിനരയായി പെണ്‍കുട്ടി സ്കൂളിനുള്ളില്‍ ജീവനൊടുക്കി. സ്കൂളിനുള്ളിലെ പൂളിനടുത്ത് വച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈയ്യിലെ ഞരഞ്ച് മുറിച്ചാണ് കുട്ടി ജീവനൊടുക്കിയത്. ശിഖപള്ളിയിലെ സർക്കാർ സ്കൂളിൽ വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവത്തിൽ ഹെഡ്മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.
ചോരവാര്ന്നകിടക്കുന്ന കുട്ടിയെ കണ്ടെത്തിയ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ ശരീരം കണ്ടെത്തിയത്. പൊലിസ് നടത്തിയ പരിശോധനയില്‍ നോട്ട് പുസ്തകത്തില്‍ നിന്നും ഹെഡ്മാസ്റ്റര് ലൈംഗിക ചൂഷണം ചെയ്തതടക്കമുള്ള വിവരങ്ങള്‍ ലഭിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ കുട്ടികളോട് പോലീസ് വിവരം തിരക്കിയപ്പോൾ മറ്റൊരു കുട്ടികൂടി പീഡനവിവരം വെളിപ്പെടുത്തി. പീഡിപ്പിച്ച ശേഷം ഹെഡ്മാസ്റ്റർ കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹെഡ്മാസ്റ്റര്‍ക്കെതിരെ പോസ്കോ പ്രകാരം കേസെടുത്തിട്ടുണ്ട്.
