തിരുവനന്തപുരം: അയല്‍വാസിയായ രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. തിയറ്റര്‍ ജംഗ്ഷന്‍ സ്വദേശി സുധീഷ്(21) ആണ് കോവളം പോലീസിന്റെ പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്.

കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യവും പനിയും ഉണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ കാണിക്കുകയും കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പീഡനവിവരം അറിയുന്നത്. മാതാപിതാക്കള്‍ പുറത്തുപോകുമ്പോള്‍ കുട്ടിയെ സുധീഷിന്‍റെ വീട്ടിലാക്കി പോകാറാണ് പതിവെന്നും ഈ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്നും മൊഴിയെടുപ്പില്‍ വ്യക്തമായി.

സംഭവത്തിനുശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സി.ഐ എന്‍.ഷിബു, കോവളം എസ്.ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.