ഇരുവരുടെയും വിവാഹത്തിന് സമ്മതിക്കാത്തതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരേ ഗോത്രത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ബന്ധുക്കള്‍ എതിര്‍ക്കുകയായിരുന്നു. 

ജംഷഡ്പൂര്‍: പ്രണയ വിവാഹം വിട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പതിനേഴ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയും ആണ്‍കുട്ടിയും തൂങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. 

ഇരുവരുടെയും വിവാഹത്തിന് സമ്മതിക്കാത്തതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരേ ഗോത്രത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ബന്ധുക്കള്‍ എതിര്‍ക്കുകയായിരുന്നു. 

''പ്രായപൂര്‍ത്തിയാകാത്തവരാണ് ഇരുവരും. കഴിഞ്ഞ ഒന്നര വര്‍ഷമായി അവര്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ ഗോത്രത്തില്‍പ്പെട്ടവരായതിനാല്‍ ഇവരുടെ കുടുംബങ്ങള്‍ വിവാഹത്തെ എതിര്‍ത്തു'' പൊലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

ഗ്രാമത്തിലെ ആല്‍മരത്തില്‍ ഒരു സാരിയില്‍ ഒറ്റ കുരുക്കിലാണ് ഇരുവരും തൂങ്ങി മരിച്ചത്. ഇരുവരും ശനിയാഴ്ച രാത്രിതന്നെ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.