പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ 14 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഘം ചെയ്തു

First Published 21, Mar 2018, 3:18 PM IST
minor tribal girl gang raped in Hyderabad 14 arrested
Highlights
  • പ്രതികള്‍ പൊലീസ് പിടിയില്‍
  • പീഡനം നടന്നത് പെണ്‍കുട്ടിയുടെ 

ഹൈദരാബാദ്:  പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ  കൂട്ടബലാത്സംഘം ചെയ്ത 14 പേരെ പൊലീസ് പിടികൂടി. തന്‍റെ പതിനാറാം ജന്മദിനത്തിനോടനുബന്ധിച്ച് ചോക്ലേറ്റ് വാങ്ങാനായി കടയിലേക്ക്  പോകവെ പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് വനപ്രദേശത്തുവച്ച്  പ്രതികള്‍ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന്  പൊലീസ് പറഞ്ഞു.

തന്‍റെ പതിനാറാം പിറന്നാളിന് രണ്ട് ദിവംസ മുന്നേ ചോക്ലേറ്റ് വാങ്ങാനായി കടയിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. ഓട്ടോയിലെത്തിയ രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയെ കടയിലേക്ക് വിടാമെന്ന് പറ‍ഞ്ഞ് ക്ഷണിച്ചു. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിയ ശേഷം വനപ്രദേശത്ത് കൊണ്ടുപോയി ബലാത്സംഘം ചെയ്തു. തുടര്‍ന്ന് അഞ്ച് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. അവരും കുട്ടിയെ ബലാത്സംഘം ചെയ്തു- പൊലീസ് പറഞ്ഞു.

കാട്ടില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ആള്‍താമസമില്ലാത്ത മറ്റൊരു പ്രദേശത്ത് കൊണ്ട് പോയി. അവിടെവച്ചും പ്രതികള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. അഞ്ച് പേര്‍ വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്തെന്ന് പൊലീസ് പറഞ്ഞു.

ഒരുദിവസം മുഴുവന്‍ പീഡിപ്പിച്ച ശേഷം അടുത്ത ദിവസം പ്രതികള്‍ തൊട്ടടുത്തുള്ള ഗ്രാമത്തില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് 14 പേരെ അറസ്റ്റ് ചെയ്തു. 

loader