മലപ്പുറം: ഗള്‍ഫിലെ വ്യവസായി റബിയുള്ളയുടെ മലപ്പുറം കോഡുരിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച സംഘം പൊലീസ് പിടിയിലായി. മുന്നു കാറുകളിലായിയെത്തിയ ഏഴു അംഗ സംഘത്തിലെ പ്രധാനിയായ ന്യൂനപക്ഷ മോര്‍ച്ചയുടെ ഉന്നത നേതാവടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ് റബിയുള്ളയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ഇന്നു രാവിലെ ആറരയോടെ റബീയുള്ളയുടെ വീടിനകത്തേക്ക് കയറാന്‍ ശ്രമിച്ച സംഘത്തെ സെക്യുരിറ്റി ജീവനക്കാരന്‍ തടയുകയായിരുന്നു. സംഘം സെക്യുരിറ്റി ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുകയും മതിലു ചാടി അകത്തു കടക്കാന്‍ ശ്രമിക്കുകയും ചെയ്തു നാട്ടുകാര്‍ സംഘത്തെ തടയുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. മംഗലാപുരത്തെ പിന്നോക്ക മോര്‍ച്ചയുടെ നേതാവ് അസ്‌ളം കുരിക്കളടക്കളുടെ നേതൃത്വത്തിലായിരുന്നു സംഘം. കര്‍ണ്ണാടക സര്‍ക്കാരിന്റേതടക്കമുള്ള സുരക്ഷ ജീവനക്കാര്‍ അസ്‌ളം കുരിക്കള്‍ക്കുണ്ട്. ഇവരുടെ കൈവശം മാരകായുധങ്ങല്‍ ഉണ്യിടാരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. സംഭവത്തില്‍ റബിയുള്ളയുടെ ഭാര്യ നല്‍കിയ പരാതിയില്‍ തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
രണ്ടു പേരെ മലപ്പുറത്തു വെച്ചും ബാക്കിയുള്ളവരെ കോഴിക്കോട്ടു വച്ചുമാണ് പൊലീസ് പിടികൂടിയത്. റബീയുള്ളയെ അപായപ്പെടുത്തനാണ് സംഘം എത്തിയതെന്ന് സംശയിക്കുന്നതായി സഹോദരന്‍ അറിയിച്ചു. രോഗബാധിതനായ റബിയുള്ള വീട്ടില്‍ ചികില്‍സയിലാണെന്ന് പൊലീസ് അറിയിച്ചു. രാവിലെ ആറരയോടെ മൂന്നു കാറുകളിലായി റബിയുള്ളയെ കാണാനായി എന്തിനു അസ്‌ളം കുരിക്കള്‍ അടക്കമുള്ളവര്‍ എത്തി എന്നതാണ് പൊലീസിനെ കുഴക്കുന്ന കാര്യം. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. റബീയുള്ളയെ മാസങ്ങളായി കാണാനില്ലെന്നും വീട്ടുതടങ്കലിലാണെന്നുമുള്ള വാര്‍ത്തകള്‍ സാമുഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നതിന് ഇടയിലാണ് പുതിയ സംഭവം അരങ്ങേറുന്നത്.

