സ്കോളർഷിപ്പ് മാഫിയ കാരണം വെട്ടിലായത് അർഹരയാവർ
തിരുവനന്തപുരം: തട്ടിപ്പുകാർ നുഴഞ്ഞുകയറിയത് മൂലം ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് പട്ടിക കേന്ദ്രം മരവിപ്പിച്ചത് അർഹരായവർക്ക് വൻ തിരിച്ചടിയായി. ക്രമക്കേടിനെ കുറിച്ച് പത്തംഗ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി.
സ്കോളർഷിപ്പ് പ്രതീക്ഷിച്ച് പഠനം തുടങ്ങിയ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് വലയുന്നത്. അർഹരായവർ ഒരുപക്ഷെ വീണ്ടും അപേക്ഷ നൽകേണ്ട സാധ്യതയുണ്ട്. അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം.
ഈ അധ്യയനവർഷം തീരാനിരിക്കെ കടുത്ത അനിശ്ചിതത്വം തുടരുന്നു. എഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും ഫയലുകൾ വാങ്ങി. സംഘം ദില്ലിയിലും പരിശോധന നടത്തും.

