ശസ്ത്രക്രിയയ്ക്കായി കുറച്ചത് 40 കിലോ ഭാരം മിഹിർ ജനിക്കുമ്പോൾ 2.5 കിലോഗ്രാം ഭാരമുണ്ടായിരുന്നു
ദില്ലി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരൻ എന്ന ഖ്യാതി നേടിയ ദില്ലി സ്വദേശി മിഹിർ ജയിൻ ശസ്ത്രക്രിയയ്ക്കായി കുറച്ചത് 40 കിലോ ഭാരം. 237 കിലോഗ്രാമായിരുന്നു ഈ പതിനാലുകാരന്റെ തൂക്കം. 92 കിലോഗ്രാം ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) രേഖപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ കുട്ടിയായിരുന്നു മിഹിർ. നടക്കാൻ ബുദ്ധിമുട്ടുകയും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് പെണ്ണത്തടി കുറയ്ക്കുന്നതിനായി മിഹിർ ബറിയാട്രിക് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇതോടെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരൻ
എന്ന ഖ്യാതി മിഹിറിന് നഷ്ടമാകും.
പാരമ്പര്യമായി പൊണ്ണത്തടിയുള്ളവരാണ് മിഹിറിന്റെ കുടുംബം. 2003ൽ മിഹിർ ജനിക്കുമ്പോൾ 2.5 കിലോഗ്രാം ഭാരമുണ്ടായിരുന്നു. അഞ്ചുവയസ്സിൽ 60-70 കിലോഗ്രാം തൂക്കമായത്തോടെ പെണ്ണത്തടിയാണെന്ന് ഉറപ്പിക്കുകയായിരുന്നു. പ്രായം കൂടുന്നതിനൊപ്പം മിഹിറിന്റെ തടിയും കൂടിക്കൊണ്ടെയിരുന്നു. നടക്കാനും ഇരിക്കാനും എന്തിന് ഒന്നു കണ്ണ് തുറക്കാൻപ്പോലും അവൻ ബുദ്ധിമുട്ടി. അങ്ങനെയാണ് പെണ്ണത്തടി കുറയ്ക്കുന്നതിനായി മിഹിറിനെ ബറിയാട്രിക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ദില്ലി മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനിമൽ ആക്സസ്, മെറ്റബോളിക് ആൻഡ് ബരിയാട്രിക് സർജറി ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയിലൂടെ 30 കിലോഗ്രാം ഭാരമാണ് മിഹിർ കുറച്ചത്.
കുട്ടക്കാലത്ത് കിടക്കയിൽ ഇരുന്നായിരുന്നു മിഹിർ ഭക്ഷണം കഴിച്ചിരുന്നതെന്ന് അമ്മ പൂജ ജയിൻ പറഞ്ഞു. ജങ്ക് ഭക്ഷണ പ്രിയനായിരുന്നു, പാസ്തയും പിസ്സയുമാണ് മിഹിറിന്റെ ഇഷ്ട ഭക്ഷണമെന്നും പൂജ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബറിൽ ഒരു വീൽ ചെയറിന്റെ സഹായത്തോടെയാണ് മിഹിർ തന്റെ ക്ലിനിക്കിൽ വന്നത്. കണ്ണുകൾ തുറക്കാനോ ഒന്നു നടക്കാൻപോലും അവന് സാധിച്ചിരുന്നില്ല, വീര്‍ത്ത മുഖമായിരുന്നു അവന്റേത്- മിഹിറിനെ ചികിത്സിച്ച മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനിമൽ ആക്സസ്, മെറ്റബോളിക് ആൻഡ് ബരിയാട്രിക് സർജറി ആശുപത്രി ചെയർമാൻ ഡോ. പ്രദീപ് ചൗബെ പറഞ്ഞു. പതിനാലാം വയസ്സിൽ ഇത്രയും ഉയർന്ന ബിഎംഐ എന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നുവെന്നും ഡോക്ടർ പറയുന്നു.
