എറണാകുളം: സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ബന്ധുക്കള്‍.
മിഷേലിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് അച്ഛന്‍ ഷാജി വര്‍ഗ്ഗീസ്. കൊലപാതകത്തിന് പിന്നില്‍ ക്രോണിന്‍ മാത്രമല്ല, കൂടുതല്‍ പേരുണ്ടാകാമെന്നും ഷാജി വര്‍ഗ്ഗീസ് ഏഷ്യാനെററ് ന്യൂസിനോട് പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിഷേലിന്‍റെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ആദ്യമേ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. കൃത്യമായ തിരക്കഥ പോലെയാണ് അന്വേഷണം നീങ്ങിയത്. ക്രോണിന് ഒപ്പം കൊലപാതകത്തില്‍ കൂടുതല്‍ പേരുണ്ട്. ഗോശ്രീ പാലത്തിലെ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് പോലീസ് പ്രചരിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാജമായി സൃഷ്‌ടിച്ചതാണെന്നും ഷാജി വര്‍ഗ്ഗീസ് പറഞ്ഞു. മിഷേലിന്‍റെ മരണം ആത്മഹത്യയാണെന്ന ലോക്കസ് പോലീസിന്‍റെ നിഗമനം ശരിവക്കുന്ന തരത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം എത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ബന്ധുക്കളുടെ ഈ ആക്ഷേപങ്ങള്‍.