പെൺകുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ബോർഡ് അം​ഗങ്ങളിൽ ഒരാളാണ് വനേസ. കൂടാതെ മൈ​ഗ്രേൻ‍‍‍ഡസ് എൻ എൽ കാമിനോ (Migrantes en el Camino) എന്ന സംഘടനയിൽ സന്നദ്ധസേവകയായും വനേസ സേവനമനുഷ്ടിക്കുന്നുണ്ട്. 

ചൈന: 68-ാമത് ലോക ലോകസുന്ദരിപ്പട്ടം മിസ് മെക്സിക്കോയ്ക്ക്. വനേസ പോൺസ് ഡി ലിയോണിനെയാണ് ലോകസുന്ദരിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ലോകസുന്ദരിപ്പട്ടത്തിന് അർഹയായ ഇന്ത്യയുടെ മാനുഷി ഛില്ലാർ വനേസ പോൺസിനെ കിരീടം അണിയിച്ചു. ആ​ദ്യമായാണ് മെക്സിക്കോയിൽനിന്നൊരു സുന്ദരി മിസ് വേൾഡ് കിരീടം അണിയുന്നത്. 118 സുന്ദരികളെ പിന്തള്ളിയാണ് വനേസ പോൺസെയുടെ നേട്ടം. ചൈനയിലെ സാന്യയിലാണ് ലോകസുന്ദരി മൽസരം നടന്നത്. 

View post on Instagram

ഇരുപതുകാരിയായ മിസ് തായ്ലാ‍ൻ‍ഡ് നിക്കോലിൻ പിചാപാ ലിസ്നുകനാണ് ഫസ്റ്റ് റണറപ്പ്. അതേസമയം ലോക സുന്ദരി മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ അനുക്രീതി വാസ് പുറത്തായി. മിസ് വേൾഡ് മത്സരത്തിൽ മിസ് ഇന്ത്യ അനുക്രീതി വാസിന് അവസാന 12 ൽ ഇടം നേടാനായില്ല. അവസാന 30ൽ സ്ഥാനം പിടിച്ചപ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ ഉയർന്നിരുന്നു.

View post on Instagram

പെൺകുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ബോർഡ് അം​ഗങ്ങളിൽ ഒരാളാണ് വനേസ. കൂടാതെ മൈ​ഗ്രേൻ‍‍‍ഡസ് എൻ എൽ കാമിനോ (Migrantes en el Camino) എന്ന സംഘടനയിൽ സന്നദ്ധസേവകയായും വനേസ സേവനമനുഷ്ടിക്കുന്നുണ്ട്. ഇന്റർനാഷണൽ ബിസിനസിൽ ബിരുദധാരിയായ വനേസ നാഷണൽ യൂത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ വക്താവാണ്. 

View post on Instagram