ഇത്തവണ തമിഴ്നാട്ടിൽനിന്നുമുള്ള ഇരുപതുകാരി അനുക്രീതി വാസിനാണ് ലോക സുന്ദരി കിരീടത്തിനായി മത്സരിക്കുവാനുള്ള ഭാ​ഗ്യം ലഭിച്ചിരിക്കുന്നത്. മിസ് വേൾഡ് 2018 മത്സരത്തിലെ അവസാന 30 പേരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടതോടെ മാനുഷിയുടെ കൈകളിൽനിന്ന് കിരീടം ഏറ്റുവാങ്ങുന്നത് താനായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മിസ് ഇന്ത്യാ പട്ടം ലഭിച്ച അനുക്രീതി വാസ്. 

2000ത്തിൽ പ്രിയങ്ക ചോപ്ര ലോക സുന്ദരി കിരീടം നേടി ഏഴ് വർഷങ്ങൾക്കുശേഷമാണ് ഇന്ത്യയെ വീണ്ടുമൊരു പട്ടം തേടിയെത്തിയത്. 2017ൽ മാനുഷി ഛില്ലർ എന്ന ഹരിയാനക്കാരിയായിരുന്നു സുന്ദരിപ്പട്ടം സ്വന്തമാക്കി ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയത്. എന്നാൽ 2018ലെ ലോകസുന്ദരി മത്സരത്തിലും ഇന്ത്യയ്ക്കൊരു സുന്ദരിപ്പട്ടം പ്രതീഷിക്കാനുള്ള സാധ്യതയൊക്ക കാണുന്നുണ്ട്.

ഇത്തവണ തമിഴ്നാട്ടിൽനിന്നുമുള്ള ഇരുപതുകാരി അനുക്രീതി വാസിനാണ് ലോക സുന്ദരി കിരീടത്തിനായി മത്സരിക്കുവാനുള്ള ഭാ​ഗ്യം ലഭിച്ചിരിക്കുന്നത്. മിസ് വേൾഡ് 2018 മത്സരത്തിലെ അവസാന 30 പേരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടതോടെ മാനുഷിയുടെ കൈകളിൽനിന്ന് കിരീടം ഏറ്റുവാങ്ങുന്നത് താനായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മിസ് ഇന്ത്യാ പട്ടം ലഭിച്ച അനുക്രീതി വാസ്. 

സൗന്ദര്യം കൊണ്ടുമാത്രമല്ല ബുദ്ധി കൊണ്ടും കൂടിയാണ് അനുക്രീതി മിസ് ഇന്ത്യ പട്ടത്തിന് അർഹയായത്. വിജയം മികച്ച അധ്യാപകരാണെങ്കിൽ പരാജയമോ മത്സരത്തിൽ അനുക്രീതിയോട് വിധികർത്താക്കൾ ചോദിച്ചത്. ചോദ്യത്തിന് വിവേകപൂർണ്ണവും വ്യക്തവുമായ ഉത്തരമായിരുന്നു അനുക്രീതി നൽകിയത്. പരാജയമാണ് മികച്ച അധ്യാപകൻ. കാരണം നിങ്ങൾ ജീവിതത്തിൽ തുടർച്ചയായി വിജയിക്കുകയാണെങ്കിൽ ഒരു പോയിന്റിൽ എത്തുമ്പോൾ നിങ്ങൾ സംതൃപ്തരാകുകയും നിങ്ങളുടെ വളർച്ച അവസാനിക്കുകയും ചെയ്യുന്നു. പക്ഷേ നിങ്ങൾ തുടർച്ചയായി പരാജയപ്പെടുകയാണെങ്കിൽ ലക്ഷ്യത്തിലെത്തുന്നതുവരെ നിങ്ങൾ പരിശ്രമിച്ചുകൊണ്ടെയിരിക്കും എന്നായിരുന്നു അനുക്രീതിയുടെ മറുപടി. 

ഇന്ത്യയിൽ ആദ്യമായാണ് ഒലീവ് സ്‌കിൻ ടോണുള്ള സുന്ദരി മിസ്സ് ഇന്ത്യാ പട്ടത്തിന് അർഹയാകുന്നത്. അറിയപ്പെടുന്ന ഒരു സൂപ്പർ മോഡൽ ആകണമെന്നാണ് അനുക്രീതിയുടെ ഏറ്റവും വലിയ ആ​ഗ്രഹം. ഫാഷൻ ഫോട്ടോ​ഗ്രാഫറായ അതുൽ കസ്ബേക്കറാണ് അനുക്രീതിയുടെ ഇഷ്ട്ട ഫോട്ടോ​ഗ്രാഫർ. മിസ് ഇന്ത്യ മത്സരത്തിൽ ഏവരേയും ആകർഷിച്ചത് അനുക്രീതിയുടെ പുഞ്ചിരിയാണ്. മിസ് ഇന്ത്യ മത്സരത്തിൽ മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ പട്ടം അനുക്രീതി നേടിയിരുന്നു.

തുടർച്ചയായ അഞ്ചാം വർഷവും ഡിസൈനർ റോക്കി സ്‌റ്റാർ ആണ് ലോക സുന്ദരി പട്ടത്തിനായി മത്സരിക്കുന്ന സുന്ദരിയുടെ സ്‌റ്റൈലിസ്‌റ്റ് ആയ് എത്തുന്നത്. മേക്കപ്, വസ്‌ത്രധാരണം, ഹെയർസ്‌റ്റൈൽ തുടങ്ങിയവയിലെല്ലാം അനുക്രീതി മികച്ച തയാറെടുപ്പാണ് നടത്തിയിരിക്കുന്നതെന്ന് റോക്കി പറയുന്നു. തരുൺ തഹിലിയാനി, അഭിഷേക് ഷർമ, മോനിഷ ജെയ്‌സിങ്, നീത ലുല്ല, അബു ജാനി ആൻഡ് സന്ദീപ് ഖോസ്‌ല, ഗൗരവ് ഗുപ്‌ത, ഫൽഗുനി ആൻഡ് ഷെയ്‌ൻ പീക്കോക്ക് തുടങ്ങി ഇന്ത്യൻ ഫാഷൻ രംഗത്തെ ഒന്നാം നിരക്കാരാണ് മിസ് വേൾഡ് വാർഡ്‌റോബ് ഒരുക്കുന്നത്. 

ഫാഷൻ രംഗത്ത് ഏറെ ശ്രദ്ധേയനായ ഗൗരവ് ഗുപ്‌തയുടെ ചുവപ്പ് നിറത്തിലുള്ള ഔട്ട്‌ഫിറ്റാണ് ടോപ് മോഡൽ റൗണ്ടിൽ അനുക്രീതി ധരിക്കുക. കഴിഞ്ഞ വർഷം മാനുഷി ഛില്ലറിനായി മിലേനിയം പിങ്ക് ​ഗൗൺ ഒരുക്കിയ ഫൽഗുനി ആൻഡ് ഷെയ്‌ൻ തന്നെയാണ് ഇത്തവണ അനുക്രീതിയ്ക്കായി ഗൗൺ ഒതുക്കുന്നത്. അനുക്രീതിയും ഫിനാലെയിലാണ് ​ഗൗൺ ധരിക്കുക.