വാഴയൂര്‍ തിരുത്തിയാടുള്ള ബന്ധുവീട്ടിലെത്തിയ ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് ഇന്നലെ വൈകീട്ട് ഒഴുക്കില്‍പ്പെട്ടത്. അരീക്കോടിന് സമീപം ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
മലപ്പുറം: വാഴയൂരില്‍ ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. കോഴിക്കോട് പെരുമണ്ണ സ്വദേശി ഷബീറിന്‍റെ മൃതദേഹം ബേപ്പൂരില്‍നിന്ന് മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ കണ്ടെടുത്തത്. ഷബീറിന്‍റെ സഹോദരന്‍ സബ്ഹാന്‍റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു.
വാഴയൂര്‍ തിരുത്തിയാടുള്ള ബന്ധുവീട്ടിലെത്തിയ ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് ഇന്നലെ വൈകീട്ട് ഒഴുക്കില്‍പ്പെട്ടത്. അരീക്കോടിന് സമീപം ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ബംഗാള്‍ സ്വദേശികളായ കാന്‍ഞ്ചന്‍, ബാപ്പി എന്നിവര്‍ക്കായാണ് തെരച്ചില്‍ നടക്കുന്നത്.
